
കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖയിൽ പഠനോപകരണ വിതരണവും ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും കാട്ടാക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എ. മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗുരുജയന്തി ആഘോഷ കമ്മിറ്റി ഭാരവാഹികളായി ആയി ഡോ.ബി അർജുനൻ(രക്ഷാധി കാരി),എൻ.മോഹനൻ(ചെയർമാൻ),സതീശൻ ഗുരുകൃപ( വൈസ് ചെയർമാൻ),സതീഷ്.കെ(കൺവീനർ),വി.അനീഷ് കൊറ്റംപള്ളി(ജോയിന്റ് കൺവീനർ),പ്രതീഷ് വെള്ളൂർ,സുജിത്, രതീഷ് തൊടുവെട്ടിപാറ(കൺവീനർമാർ )
എന്നിവരെ തിരെഞ്ഞെടുത്തു.ശാഖ ഭാരവാഹികളായ ഡോ. എൻ.സ്വയംപ്രഭ,കൊറ്റംപള്ളി ബിനു,കെ.സുരേഷ്,രവീന്ദ്രൻ,അനിൽ കുമാർ,ധനപാലൻ,സുനിൽ കുമാർ,വിജയകുമാർ,കെ. ജി.അശോകൻ,സുരേന്ദ്രൻ കൂന്തണി എന്നിവർ സംസാരിച്ചു.