
ആറ്റിങ്ങൽ: വലിയകുന്ന് ജയഭാരത് സ്കൂൾ ആൻഡ് പി.പി.ടി.ടി.ഐൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു. പ്രിൻസിപ്പൽ താണുവൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ മാനേജിംഗ് ഡയറക്ടർ താഹിറാ ബീഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എം.ഫസിലുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ സി.ഇ.ഒ സാഗർ,വൈസ് പ്രിൻസിപ്പൽ ആഷു.എഫ്.ടി,രേവതി രാജ് തുടങ്ങിയവർ പങ്കെടുത്തു.