ddd

നെടുമങ്ങാട്: അഖില ഭാരതീയ വിശ്വകർമ മഹാസഭ സംസ്ഥാന നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷൻ ടി.എൻ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി തത്തൻകോട് ആർ.കണ്ണൻ, ട്രഷറർ രമേശ്‌ കുമാർ എം.എസ്‌ ആചാര്യാ, വർക്കിംഗ്‌ പ്രസിഡന്റ് അഡ്വ.സതീഷ് ടി.പത്മനാഭൻ,കാശി ഗണേഷ്,രതീഷ് തേക്കട,ബിജു കൃഷ്ണൻ,സുന്ദരേശൻ ആശാരി.കെ, കെ.ജയൻ,ചന്ദ്രൻ ആശാരി, ജയപ്രകാശ്, പ്രദീപ്‌,സെൽവരാജ്,ജി.ജി.ഗിരിജൻ,മുരളീകൃഷ്ണ,ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്രസന്നൻ വേളൂർ സ്വാഗതവും ജയകുമാരി നന്ദിയും പറഞ്ഞു.സ്വാഗത സംഘം ഭാരവാഹികളായി ടി.എൻ.രാജൻ (രക്ഷാധികാരി),തത്തൻകോട് കണ്ണൻ (ജനറൽ കൺവീനർ),രതീഷ് തേക്കട(ചെയർമാൻ), രമേശ്‌ കുമാർ.എം.എസ്‌.ആചാര്യ (ട്രഷറർ), അഡ്വ.സതീഷ്. ടി.പത്മനാഭൻ (പ്രോഗ്രാം കൺവീനർ),ബിജു കൃഷ്ണൻ(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.