
നെയ്യാറ്റിൻകര: ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എന്റെ കുട്ടിത്തോട്ടം ജൈവ പച്ചക്കറി കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. പച്ചക്കറിത്തൈകൾ വിതരണം ചെയ്ത് കെ. ആൻസലൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 25 ഇനം ജൈവപച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.കൃഷിത്തോട്ടത്തിന്റെ പരിപാലനം ക്ലബിലെ വിദ്യാർത്ഥികളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇവരെ സഹായിക്കാൻ അദ്ധ്യാപകരുമുണ്ട്. സ്കൂൾ മാനേജർ ഡി. രജീവ്, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, പ്രിൻസിപ്പൽ ജ്യോതികുമാർ, നെയ്യാറ്റിൻകര എ.ഇ.ഒ പ്രേംലാൽ, എക്കോ ക്ലബ് കോഓർഡിനേറ്റർമാരായ സന്ധ്യ ധാർ ജി.കെ, ജി.ജിലാൽ സി.എച്ച്, സ്കൂൾ എച്ച്.എം എം.ആർ. നിഷ എന്നിവർ നേതൃത്വം നൽകി.