radhakrishnan

തിരുവനന്തപുരം: ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി പാലക്കാട് ജില്ലയിൽ നിന്നുള്ള നൂറ് ആദിവാസി വിദ്യാർത്ഥികളെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ കൊണ്ടുവന്ന് പിന്തുണയും സഹായവും നൽകുന്ന പദ്ധതി മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, ജിടെക്കിൽ അംഗമായ സിഞ്ച് ബിസിനസ് സൊല്യൂഷൻസ്, പദ്മ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടെക്‌നോപാർക്ക് മലബാർ ഹാളിൽ നടന്ന പരിപാടിയിൽ ജിടെക് സെക്രട്ടറി ശ്രീകുമാർ. വി, കമ്യൂണിറ്റി ഔട്ട്റീച്ച് ഫോക്കസ് ഗ്രൂപ്പ് കൺവീനർ റോണി സെബാസ്റ്റ്യൻ, ജിടെക് സി.ഇ.ഒ വിഷ്ണു.വി. നായർ, ടിജി തങ്കച്ചൻ, ഫിനാസ്ട്ര സീനിയർ ഡയറക്ടർ സുനിൽ പ്ലാവിയൻസ്, മനേഷ്, സിഞ്ച് ബിസിനസ് സൊല്യൂഷൻസ് ഡയറക്ടർ ബൈശാഖ് ഭാസി, കെന്നഡീസ് ഐ.ക്യു സി.ഇ.ഒ ടോണി ജോസഫ്, പെർഫോമാട്രിക്സ് സി.ഇ.ഒ ഹരീഷ് മോഹൻ, ഇ.വൈ.സി.എസ്.ആർ ഹെഡ് മരിയ ഉമ്മൻ, സയന്റിഫിക് വിഷൻ ഡയറക്ടർ ജോസഫ് വർഗീസ്, പദ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിഷ്ണു.പി തുടങ്ങിയവർ സംസാരിച്ചു.