
വക്കം: നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി.എസിൽ പുതിയ കെട്ടിടത്തിന് ഒ.എസ്. അംബിക എം.എൽ.എ തറക്കല്ലിട്ടു. ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 100 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ, സെക്രട്ടറി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത, വാർഡ് അംഗം അരുൺ, എച്ച്.എം പ്രീതി,ടി. ഷാജൂ, സൂരേഷ്, എൻ.എസ്. ചന്ദ്രൻ, സതീശൻ, സ്മിത തുടങ്ങിയവർ സംസാരിച്ചു.