
മലയിൻകീഴ്: സി.പി.ഐ കാട്ടാക്കട മണ്ഡലം സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.വേണുഗോപാലൻനായർ, അരുൺ.കെ.എസ്, സോളമൻ വെട്ടുകാട്,ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിളപ്പിൽ രാധാകൃഷ്ണൻ,കെ.എസ് മധുസൂദനൻനായർ,ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗൻ,ഡെപ്യൂട്ടി മേയർ പി.കെ രാജു,വെങ്ങാനൂർ ബ്രൈറ്റ് എന്നിവർ സംസാരിച്ചു.30 അംഗങ്ങളുള്ള മണ്ഡലം കമ്മിറ്റിയിൽ നിന്നും എസ്.ചന്ദ്രബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ല സമ്മേളന പ്രതിനിധിയായി 29 പേരേയും തിരഞ്ഞെടുത്തു.