
മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്നയുടെ അദ്ധ്യക്ഷതയിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്ഘാടനം നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് പൊലീസ് സബ് ഇൻസ്‌പെക്ടർ അമൃത് സിങ് നായകം, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്.ജി.എന്നിവർ ക്ലാസുകൾ നയിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. പവനചന്ദ്രൻ, വത്സല കുമാരി, സൈജ നാസർ, സലീന റഫീഖ്, കിഴുവിലം സാംസ്‌കാരിക കൂട്ടായ്മ കൺവീനർ എൻ.എസ്.അനിൽ,മുഹമ്മദ് എന്നിവർ സംസാരിച്ചു.