
കുറ്റിച്ചൽ: ഗുരുനാഥൻ കുറ്റിച്ചൽ പച്ചക്കാട് സോഫിയ മെഹറിനിൽ സുബൈർ കുഞ്ഞിന് (77-റിട്ട.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ) നാടിന്റെ അന്ത്യാഞ്ജലി.മൂന്നു പതിറ്റാണ്ടുകാലത്തിലേറെ ആര്യനാട്,പരുത്തിപ്പള്ളി,പൂവച്ചൽ,മീനാങ്കൽ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ.ഗ്രാമീണ മേഖലകളിൽ ആയിരക്കണക്കിന് ശിഷ്യ സമ്പത്തിനുടമയായിരുന്നു. സ്കൂളിന് പുറത്ത് വിദ്യാർത്ഥികളുടെ പ്രിയ സുഹൃത്തും.
കുറ്റിച്ചൽ പരുത്തിപ്പള്ളി ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ പ്രിയ ഗുരുനാഥനായിരുന്ന മലയാളം അദ്ധ്യാപകൻ സത്താർസാറിന്റെ മകനാണ് സുബൈർ. സർവ്വീസിൽ നിന്ന് വിരമിച്ചശേഷം കുറ്റിച്ചലിലെ സാമൂഹ്യ-സാംസ്ക്കാരിക മേഖലകളിൽ സജീവമായി.ദീർഘകാലം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയന്റെ പ്രവർത്തകനായി.നിലവിൽ പെൻഷണേഴ്സ് യൂണിയന്റെ കുറ്റിച്ചൽ യൂണിറ്റ് സെക്രട്ടറിയായിരുന്നു. വൻ ജനാവലിയുടെയും ശിഷ്യരുടെയും സാന്നിദ്ധ്യത്തിൽ വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടന്നു. പരുത്തിപ്പള്ളി സ്കൂളിലെ ഹിന്ദി അദ്ധ്യാപികയായി റിട്ടയർ ചെയ്ത എ.റാഷിദയാണ് ഭാര്യ.സോഫിയ മെഹർ,സജ്ജാദ് ഫൈസൽ, സമീർ ഫൈസൽ,സഹിർഷ എന്നിവർ മക്കൾ. ജഹീം ബഷീർ,അൻസി, ഷബ്നാ ബീഗം,ഷഹന എസ്.സലിം മരുമക്കൾ.