vld-1

വെള്ളറട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള സംസ്ഥാന ലഹരി നിർമ്മാർജന സമിതി ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ലഹരി വർജന മിഷന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സ്കൂൾ ലോക്കൽ മാനേജർ ഡോ.വിൻസന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി. വിജ അദ്ധ്യക്ഷത വഹിച്ചു. രാജൻ അമ്പൂരി ക്ളാസെടുത്തു. ലഹരി വിരുദ്ധ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എ. വിനോജ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജി. ജയൻ,​ ബെന്നി ബിസോൽ,​ ക്രിസ്റ്റിൽ തുടങ്ങിയവർ സംസാരിച്ചു.