
വെള്ളറട: തിരുവന്തപുരം ജില്ലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. കീഴാറൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.ജി. ഗിരികുമാർ, മണ്ഡലം പ്രസിഡന്റ് കള്ളിക്കാട് രാധാകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം എരിത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ബി.ജെ.പി മണ്ഡലം സെക്രട്ടറിമാരായ സുനിൽ, മിനി വിജയൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പൂഴനാട് ശിശുപാലൻ, കള്ളിക്കാട് ബിജു, ഉഷകുമാരി, മണ്ഡലം സെക്രട്ടറി അജയൻ, മൈലച്ചൽ രാജേഷ്, അമൃത പ്രദീപ്, യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരി തുടങ്ങിയവർ നേതൃത്വം നൽകി.