നെടുമങ്ങാട്:കേരള കർഷകസംഘം മൂഴി ലോക്കൽ സമ്മേളനം കുണ്ടറക്കുഴിയിൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ: ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.എൽ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പി.ജി.പ്രേമചന്ദ്രൻ ,വേങ്കവിള സുരേഷ്, ലത മോഹൻ, കെ.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി എൽ.വിജയൻ (പ്രസിഡന്റ് ),ബി ശ്രീകുമാർ (സെക്രട്ടറി) അനിൽകുമാർ (ട്രഷറർ),തേക്കട ലോക്കൽ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.എം.സദാശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.നുജൂം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി ആർ.മധു,കെ.ഗീതാകുമാരി,എ.നൗഷാദ്,അഡ്വ.കെ.വി.ശ്രീകാന്ത്,എ.ഷീലജ ശ്രീലതാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.സദാശിവൻപിള്ള (പ്രസിഡന്റ് ),നുജൂം (സെക്രട്ടറി)