jaya

നെയ്യാറ്റിൻകര: പ്രഭാത സവാരിയ്ക്കിടെ ,നിയന്ത്രണംവിട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഗ്രാമം കൃഷ്ണപുരം പൗർണ്ണമിയിൽ സി. ജയകുമാർ (65) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് മരണം .ശനിയാഴ്ച രാവിലെ 6.30യോടെ നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിലായിരുന്നു അപകടം . തിരുവനന്തപുരത്ത് നിന്നു നാഗർകോവിലിലേക്കുപോകുകയായിരുന്ന തമിഴ്നാട് ബസ് ജയകുമാറിനെയും നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപമുള്ള ശ്രീകണ്ഠൻ നായരെയും (64) ഇടിയ്ക്കുകയായിരുന്നു. ബസിലിരുന്ന വെമ്പായം സ്വദേശി സുമയ്ക്ക് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റിരുന്നു. സിന്ധു കെ.എസ് .ആണ് മരിച്ച ജയകുമാറിന്റെ ഭാര്യ. ഗംഗ, യമുന എന്നിവർ മക്കളും സതീഷ് കുമാർ, ഹരിലാൽ മരുമക്കളും.