small

തിരുവനന്തപുരം: സൂക്ഷ്മ - ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മെട്രോമാർട്ടും തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ എം.എസ്.എം.ഇ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.എം.ഇ ദിനാഘോഷം മന്ത്രി ആന്റണി രാജുവും, സെമിനാർ മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആന്റണി രാജു, കെ. രാജൻ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി.

എൻ.എസ്.ഐ.സി ചീഫ് മാനേജർ ഡി. പോൾ ബ്രൈറ്റ് സിംഗ്, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്, കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം രക്ഷാധികാരി ചന്ദ്രസേനൻ, ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അസോസിയേഷൻ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.