vakkom

തിരുവനന്തപുരം: ആഗോള സാങ്കേതിക പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പവർ ആൻഡ് എനർജി സൊസൈറ്റി കേരള ചാപ്‌റ്റർ 2021- ലെ പ്രവർത്തനത്തിന് ആഗോളാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടി. യു.കെ- അയർലൻഡ് ചാപ്‌റ്ററിനാണ് രണ്ടാം സ്ഥാനം. അമേരിക്കയിലെ ഡെൻവറിൽ 17 ന് ആരംഭിക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ കേരള ചാപ്‌റ്റർ പ്രസിഡന്റ് എ. സുഹൈർ ബഹുമതി ഏറ്റുവാങ്ങും. വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാനായ സുഹൈർ വക്കം മൗലവിയുടെ പൗത്രനാണ്. നിലവിൽ ആസൂത്രണ ബോർഡ് വിദഗ്ദ്ധ സമിതി അംഗം.