തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം) ഡയറക്ടറായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ പി.എസ്. ശ്രീകലയെ നിയമിച്ചു. ഇന്ന് ചുമതലയേൽക്കും. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ശ്രീകല. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ, വനിതാ സഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.