
ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ചിത്രത്തിൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നു.ജീത്തു ജോസഫിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനുവേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി. പിള്ളയാണ് നിർമ്മിക്കുന്നത്. ഫെഫ്‌കയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്ത യോഗത്തിലാണ് തീരുമാനം. മെമ്മറീസ്, ഊഴം എന്നീ ചിത്രങ്ങളിലൂടെ പൃഥ്വിരാജും ജീത്തു ജോസഫും ഒരുമിച്ചിട്ടുണ്ട്.