പാറശാല: പഴയ ഉച്ചക്കട താഴവിള ദേവീ ക്ഷേത്രത്തിലെ സമൂഹ മൃത്യുഞ്ജയ ഹോമവും പുനപ്രതിഷ്ഠാ വാർഷികവും ക്ഷേത്ര തന്ത്രി ഇരണിയൽ മുരുകേശന്റെ മുഖ്യകാർമ്മികത്വത്തിൽ 30, ജൂലായ് ഒന്ന് തീയതികളിൽ നടക്കും. 30ന് രാവിലെ 5 ന് ഗണപതിഹോമം, 8.30 ന് സമൂഹ മൃത്യുഞ്ജയഹോമം, 9 ന് പ്രസന്ന പൂജ, വൈകുന്നേരം 6.15 ന് സന്ധ്യാദീപാരാധന എന്നിവ. പ്രതിഷ്ഠാദിനമായ ജൂലായ് 1 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, തുടർന്ന് 8 ന് കലശപൂജ, പ്രസന്ന പൂജ,10 ന് കലശാഭിഷേകം,11 ന് പൊങ്കാല,12 ന് ഉച്ചപൂജ, തുടർന്ന് പൊങ്കാല നിവേദ്യം. ഉച്ചയ്ക്ക്1 ന് സമൂഹ സദ്യ, 6.30 ന് സന്ധ്യാ പൂജയും അലങ്കാര ദീപാരാധനയും തുടർന്ന് പുഷ്പാഭിഷേകം.