
നിലമാമൂട്: കൈവൻകാല വിശുദ്ധ പത്രോസ് ദൈവാലയ തിരുനാൾ മഹോത്സവത്തിനും ജീവിത നവീകരണ ധ്യാനത്തിനും ഇടവക വികാരി ഫാ. വർഗീസ് ഹൃദയദാസൻ സി.എസ്.ജെ കൊടിയേറ്റ് നടത്തി. നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ ജി. കൃസ്തുദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഡെന്നീസ് കുമാർ വചന പ്രഘോഷണം നടത്തി. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 4.30ന് സങ്കീർത്തനാലാപനം, ജപമാല, ലിറ്റിനി, നോവേന, 6ന് ദിവ്യബലി തുടർന്ന് ഫാ. ഷൈജു ഡി.നെറ്റോയുടെ ജീവിത നവീകരണ ധ്യാനം. ചൊവ്വാഴ്ച വൈകിട്ട് 6ന് ഫാ. ജോണി ജാക്സൺ, ബുധനാഴ്ച ഫാ. ജോമി ജോസഫ്, വ്യാഴാഴ്ച ഫാ. നിജു അജിത്ത്, ഫാ. പ്രമോദ് സേവ്യ, വെള്ളിയാഴ്ച ഫാ. ജെ.ബി. മുട്ടത്തിൽ, ഫാ. ജോണി വടക്കൻ, ശനിയാഴ്ച ഫാ. അഖിൽ ബി.ടി, ഫാ. പ്രമീത് ഫ്രാൻസീസ് എന്നിവർ വചന പ്രഘോഷണം നടത്തും. തുടർന്ന് ദേവാലയത്തിൽ നിന്ന് ആരംഭിച്ച് മിഷൻ വീട് ജംഗ്ഷൻ വരെ തിരുസ്വരൂപ പ്രദിക്ഷണം. ഞായറാഴ്ച വൈകിട്ട് 6ന് നടക്കുന്ന സമാപന ദിവ്യബലിയിൽ ഫാ. ജോയി സാബുവിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫാ. ജോൺ പോൾ വചന പ്രഘോഷണം നടത്തും. തുടർന്ന് തിരുനാൾ കൊടിയിറക്കും സ്നേഹവിരുന്നും.