പാറശാല: വായനവാരാചരണപരിപാടികൾ സമാപിച്ചു.വി.ടി.എം എൻ.എസ്.എസ് കോളേജ്,ധനുവച്ചപുരം, സെന്റ് സ്റ്റീഫൻസ് കോളേജ്, ഉഴവൂർ, സെന്റ് സേവ്യെഴ്സ് കോളേജ്, വൈക്കം, ഭാരത മാതാ കോളേജ്, തൃക്കാക്കര, ക്രൈസ്റ്റ് നഗർ കോളേജ്, മാറനല്ലൂർ, അസംപ്‌ഷൻ കോളേജ് ചങ്ങനാശേരി എന്നീ കലാലയങ്ങളോടൊപ്പം പുസ്തക പ്രസാധകരായ സാൻബെല്ല എഡ്യുടെക്കും പരിപാടികളിൽ പങ്കുചേർന്നു. കൂടാതെ വായനയുടെ വിവിധ മാനങ്ങളെ അധികരിച്ച് ഡോ.മൂസ് മേരി ജോർജ്, ഡോ.ജോർജ്ജ് ഓണക്കൂർ, ഡോ.മോഹനകൃഷ്ണൻ കാലടി, ഡോ.വിമൽകുമാർ.വി, ഡി.സന്തോഷ്, സന്തോഷ്‌ കുമാർ കാന, ഫാ.നിധിൻ ആന്റണി തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ നടത്തിയ ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നായി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.