
കഴക്കൂട്ടം: കഠിനംകുളം പുതുക്കുറുച്ചിയിൽ നിയന്ത്രണംവിട്ട ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ചുകയറി 18 കാരൻ മരിച്ചു. കണിയാപുരം മസ്താൻമുക്ക് മണക്കാട്ട് വിളാകം ഫായിസ് മൻസിലിൽ ഫായിസ് (18) ആണ് മരിച്ചത്. ഫായിസിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആന്ധ്ര സ്വദേശിയും കണിയാപുരത്തെ താമസക്കാരനുമായ അനുപ്രസാദ് (17) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ തീരദേശ പാതയിൽ കഠിനംകുളം പുതുക്കുറുച്ചി ചർച്ചിന് സമീപത്തെ വളവിലാണ് അപകടം . ഫായിസും അനുപ്രസാദും പെരുമാതുറ മുതലപ്പൊഴിയിൽ പോയ ശേഷം മടങ്ങുകയായിരുന്നു. ഇന്നലെ വെളുപ്പിന് ഒരു മണിയോടെയാണ് ഫായിസ് മരിച്ചത്. നാസിലയാണ് ഫായിസിന്റെ മാതാവ്. ഷറഫുദീൻ പിതാവും ഫായിസ , ഫൗസിയ എന്നിവർ സഹോദരങ്ങൾ.