
പാറശാല: കുറുങ്കുട്ടി ഫ്രണ്ട്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷ വിജയികളുടെ ഉപരിപഠനത്തിന് സഹായകരമായ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സതീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്‌സ് ലൈബ്രറി പ്രസിഡന്റ് സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കരിയർ ഗൈഡൻഡ് കൊ -ഓർഡിനേറ്റർ സനിൽ കുമാർ വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. തുടർന്ന് വാർഡ് മെമ്പർ താര, വിദ്യാധരൻ നായർ, പുരുഷോത്തമൻ നായർ, സെൽവകുമാർ എന്നിവർ സംസാരിച്ചു.