
കിളിമാനൂർ:പിതാവിന്റെ ഓർമ്മദിനത്തിൽ മകളും കുടുംബവും ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായധനം നൽകി. സൊസൈറ്റി ഡയറക്ടർ ബോർഡംഗവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ ശ്രീജാഉണ്ണികൃഷ്ണനും കുടുംബവുമാണ് പിതാവ് ബി.കെ. ദാസിന്റെ ഓർമ്മദിനത്തിൽ സഹായധനം നൽകിയത്.തുക സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ ശ്രീജാ ഉണ്ണികൃഷ്ണന്റെ മാതാവ് ആശാലതയിൽ നിന്ന് ഏറ്റുവാങ്ങി. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എസ് .രഘുനാഥൻ, വൈസ് പ്രസിഡന്റ് ഡി. സ്മിത തുടങ്ങിയവർ പങ്കെടുത്തു.