
കർണനിൽ ധനുഷിന്റെ അച്ഛനായും സുരരൈ പോട്രിൽ സൂര്യയുടെ അച്ഛനായും പ്രത്യക്ഷപ്പെട്ട പൂ രാമു എന്ന പ്രശസ്ത തമിഴ് നാടക - സിനിമ നടൻ യാത്രയായി. പരിയേറും പെരുമാൾ ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവരുന്നത്. അന്നു മുതൽ പൂ രാമു എന്നറിയപ്പെടാൻ തുടങ്ങി. തെരുവു നാടകങ്ങളിഷ സജീവ സാന്നിദ്ധ്യമായിരുന്നു. പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീനുകൾ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. മമ്മൂട്ടി - ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്തു മയത്തിലാണ് അവസാനം അഭിനയിച്ചത്. പൂ രാമുവിന്റെ നിര്യാണത്തിൽ മമ്മൂട്ടി അനുസ്മരിച്ചു. നൻപകൽ നേരത്തു മയക്കത്തിന്റെ ഭാഗമായതിൽ പൂ രാമുവിന് നന്ദി പറയുന്നുവെന്ന് മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.