d

തിരുവനന്തപുരം:കെ.എസ്‌.ഐ.ഡി.സി മെട്രോ എം.എസ്.എം.ഇ ബ്രാൻഡ് ഒഫ് ദി ഇയർ പുരസ്‌കാരം മിൽമയ്ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് ചേംബർ ഒഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജുവിൽ നിന്ന് മിൽമ പർച്ചേസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ എ.ഗോപകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം,ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ തുടങ്ങിയവർ പങ്കെടുത്തു. മെട്രോ മാർട്ടും ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.