സംവിധാന മോഹം പൂർത്തിയാക്കാനാവാതെ അംബിക റാവുവിന്റെ മടക്കം

amoka

സിനിമയ്ക്കൊപ്പമാണ് അംബിക റാവു സഞ്ചരിച്ചത്. സഹസംവിധായകയും സഹനടിയായും 20 വർഷങ്ങൾ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണ സിനിമയിൽ സഹസംവിധായികയായി പ്രവർത്തിച്ചാണ് തു‌‌ടക്കം. ദ കോച്ച് എന്ന അപരനാമത്തിലാണ് ലൊക്കേഷനുകളിൽ അംബിക റാവു അറിയപ്പെട്ടിരുന്നത്. വിനയന്റെ ശിഷ്യയായി വെള്ളിനക്ഷത്രം സിനിമയിൽ ജോലി ചെയ്യുന്ന സമയത്ത് പ്രധാന വേഷം ചെയ്യുന്ന ബേബി തരുണിക്ക് മലയാളം അറിയില്ല. ആ കുട്ടിയെ മലയാളം പഠിപ്പിക്കേണ്ട ചുമതല വിനയൻ അംബികെ ഏൽപ്പിച്ചു. പത്മപ്രിയ , വിമലരാമൻ, അനുപം ഖേർ, ജയപ്രദ, ഉഷ ഉതുപ്പ്, റായ് ലക്ഷ്മി തുടങ്ങി ഒട്ടേറെ താരങ്ങൾക്ക് അംബിക മലയാള സംഭാഷണം പഠിപ്പിച്ചുകൊടുത്തു. അന്യഭാഷ താരങ്ങൾക്ക് മലയാളം പഠിപ്പിക്കുക എന്ന ജോലി ചെയ്യാൻ സംവിധായകർ ധൈര്യമായി അംബിക വിളിച്ചു. മുപ്പത്തിയേഴാം വയസിലാണ് അംബിക റാവു സിനിമയിൽ എത്തുന്നത്. ആ സമയത്ത് അംബിക വിവാഹമോചിത , ഹലോ, ബിഗ് ബി, റോമിയോ പോസിറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിംഗപ്പോർ,ഡാഡികൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, സോൾട്ട് ആൻഡ് പെപ്പർ, അനുരാഗ കരിക്കിൻവെള്ളം, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ സഹ സംവിധായകയായി പ്രവർത്തിച്ചു.

അഭിനയ തുടക്കം മീശമാധവനിൽ

ലാ​ൽ​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മീ​ശ​മാ​ധ​വ​നാ​ണ് ​അം​ബി​ക​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​സി​നി​മ.​ ​ചെ​റി​യ​ ​വേ​ഷം.​ ​ഗ്രാ​മ​ഫോ​ൺ,​ ​പ​ട്ടാ​ളം,​ ​യാ​ത്ര​ക്കാ​രു​ടെ​ ​ശ്ര​ദ്ധ​യ്ക്ക്,​ ​എ​ന്റെ​ ​വീ​ട് ​അ​പ്പൂ​ന്റേം,​ ​അ​ന്യ​ർ,​ ​ഗൗ​രീ​ശ​ങ്ക​രം,​ ​സ്വ​പ്ന​ക്കൂ​ട്,​ ​ക്രോ​ണി​ക് ​ബാ​ച്ചി​ല​ർ,​ ​വെ​ട്ടം,​ ​ര​സി​ക​ൻ,​ ​ഞാ​ൻ​ ​സ​ൽ​പ്പേ​ര് ​രാ​മ​ൻ​കു​ട്ടി,​ ​അ​ച്ചു​വി​ന്റെ​ ​അ​മ്മ,​ ​ക്ളാ​സ്‌​മേ​റ്റ്സ്,​ ​പ​രു​ന്ത്,​ ​സീ​താ​ക​ല്യാ​ണം,​ ​ടൂ​ർ​ണ​മെ​ന്റ്,​ ​സോ​ൾ​ട്ട് ​ആ​ൻ​ഡ് ​പെ​പ്പ​ർ,​ ​വൈ​റ​സ്, ​അ​നു​രാ​ഗ​ ​ക​രി​ക്കി​ൻ​വെ​ള്ളം,​ ​ത​മാ​ശ,​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​
കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സി​ൽ​ ​സി​മി​യു​ടെ​യും​ ​ബേ​ബി​ ​മോ​ളു​ടെ​യും​ ​അ​മ്മ​ ​വേ​ഷ​ത്തി​ൽ​ ​അം​ബി​ക​ ​തി​ള​ങ്ങു​ക​ത​ന്നെ​ ​ചെ​യ്തു.​ ​അ​തി​നു​ശേ​ഷം​ ​വൃ​ക്ക​രോ​ഗം​ ​ക​ല​ശ​ലാ​യി.​ ​ഇ​രു​ ​വൃ​ക്ക​ക​ളും​ ​ത​ക​രാ​റി​ലാ​യി.​ ​അ​വ​സാ​ന​ ​നാ​ളു​ക​ളി​ൽ​ ​ദി​വ​സ​വും​ ​ര​ണ്ട് ​ഡ​യാ​ലി​സി​സി​ന് ​വി​ധേ​യ​യാ​യി.​ ​സ​ഹോ​ദ​ര​നാ​യി​രു​ന്നു​ ​അം​ബി​ക​യെ​ ​പ​രി​ച​രി​ച്ചി​രു​ന്ന​ത്.​ ​ തൃ​ശൂ​രി​ലെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നു​വ​ന്ന​ ​അം​ബി​ക​ ​ഒ​രി​ക്ക​ലും​ ​സി​നി​മ​ ​സ്വ​പ്നം​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​അ​ച്ഛ​ൻ​ ​മ​റാ​ഠി​ ​ആ​ണ്.​ ​സി​നി​മ​ക​ൾ​ ​കാ​ണു​ന്ന​ത് ​അം​ബി​ക​ ​ശീ​ല​മാ​ക്കി.​ ​ഒ​ടു​വി​ൽ​ ​ജീ​വി​തം​ ​അം​ബി​ക​യെ​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​എ​ത്തി​ച്ചു.​ ​ അം​ബി​ക​യു​ടെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​വ​ൻ​തു​ക​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്ന​പ്പോ​ൾ​ ​ഫെ​ഫ്‌​‌​ക​യും​ ​സി​നി​മ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​വ​രും​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ ​ആ​ ​സ​ഹാ​യ​ത്താ​ലാ​ണ് ​മു​ൻ​പോ​ട്ട് ​പോ​യ​ത്.


സം​വി​ധാ​ന​ ​മോ​ഹം


സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​ ​എ​ന്ന​ ​ആ​ഗ്ര​ഹം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ​യാ​ണ് ​അം​ബി​ക​ ​റാ​വു​ ​മ​ട​ങ്ങു​ന്ന​ത്.​ ​ഏ​റെ​ക്കാ​ല​മാ​യി​ ​ആ​ ​ആ​ഗ്ര​ഹം​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.​ ​കൊ​വി​ഡി​ന് ​മു​ൻ​പ് ​അ​തി​നു​ള്ള​ ​ശ്ര​മം​ ​ഏ​റ​ക്കു​റെ​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​ എ​ന്നാ​ൽ​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യും​ ​അ​നാ​രോ​ഗ്യ​വും​ ​ത​ള​ർ​ത്തി.​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​വ​രു​മെ​ന്ന് ​അം​ബി​ക​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​രോ​ഗ​ങ്ങ​ൾ​ക്കി​ടെ​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​കൊ​വി​ഡ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഹൃ​ദ്റോ​ഗ​മാ​ണ് ​മ​ര​ണ​ ​കാ​ര​ണ​മെ​ങ്കി​ലും​ ​കൊ​വി​ഡും​ ​ബാ​ധി​ച്ചി​രു​ന്നു.