
നെടുമങ്ങാട്: അരശുപറമ്പ് ഓം നഗർ ശ്രീഇണ്ടളയപ്പൻ ക്ഷേത്ര സംരക്ഷണ സമിതി നിർമ്മിച്ച സമിതി കാര്യാലയത്തിന്റെയും വിവേകാനന്ദ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും ജിതിൻ അനുസ്മരണ കണ്ണട വിതരണവും കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല സെക്രട്ടറി വി.ടി.ബിജു സമിതി ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് വി. എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകർജി,വാർഡ് കൗൺസിലർ ശ്യാമള,സുരേന്ദ്രകുറുപ്പ് ,സമിതി സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിനോടനുബന്ധിച്ച് ഹൈജിനിക് കിറ്റ് വിതരണവും കേരള യൂണിവേഴ്സിറ്റി സംസ്‌കൃത വ്യാകരണം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സുനജയെ അനുമോദിക്കലും നടന്നു.