
കടയ്ക്കാവൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി മണ്ണാത്തി മൂല ശാഖയുടെ 17-ാമത് വാർഷികവും കുടുംബസംഗമവും നടന്നു. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാജൻ. ആർ.ആചാരി അദ്ധ്യക്ഷത വഹിച്ചു.ഗോകുലം മെഡിക്കൽ കോളേജ് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ഡോ.എസ്.രാജൻ ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും,ജെ.എൻ.യുയിൽ അഡ്മിഷൻ ലഭിച്ച നിളയേയും എസ്.എസ്.പി.ബി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ എന്നിവരെ അനുമോദിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക.കെ.മാധവൻ, സി.പി.എം എൽ.സി സെക്രട്ടറി സി.രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ജി.സാബു,താലൂക്ക് യൂണിയൻ ഭാരവാഹികളായ സതീഷ് കൃഷ്ണൻ (ട്രഷറർ), പി. രാജൻ(വൈസ് പ്രസിഡന്റ്), എസ്. ബാലകൃഷ്ണൻ ആചാരി, എം.ജി.കൃഷ്ണൻ, മോഹനകുമാരി, സജീത അനിൽകുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. ഉണ്ണി സ്വാഗതവും ഖജാൻജി ഉദയകുമാർ നന്ദിയും പറഞ്ഞു.