
ആറ്റിങ്ങൽ: സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ടൗൺ ദാമോദരന്റെ (ടൗൺ ആശാൻ) 21-ാമത് ചരമ വാർഷികാചാരണത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയ കൃഷ്ണപ്രിയ, ആസിയ എന്നിവർക്ക് എം.പി ഉപഹാരം നൽകി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. വി.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സുരേഷ്, ജെ. ശശി, മണനാക്ക് ഷിഹാബുദീൻ, ആറ്റിങ്ങൽ സതീഷ്, വി.കെ. ശശിധരൻ, കെ. മോഹൻലാൽ, ബിന്ദു ചന്ദ്രൻ, കെ. കൃഷ്ണമൂർത്തി, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, കെ. സതി, ബി. മനോജ്, കിരൺ കൊല്ലമ്പുഴ, എ. ബഷീർ, എസ്. ഭാസി എന്നിവർ സംസാരിച്ചു.