principal

തിരുവനന്തപുരം:സി.ഇ.ഐ.ആർ ഗ്‌ളോബലിന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ നടന്ന പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ എസ്.ഐ.എസ് ഖത്തർ മുൻ പ്രിൻസിപ്പലും സി. ഇ.ഐ.ആർ ഗ്ളോബൽ ഡയറക്ടറുമായ ഡോ. സുബാഷ് ബി. നായർ, ഡൽഹി മമ്താ മോഡേൺ വിദ്യാലയത്തിലെ പ്രിൻസിപ്പൽ പല്ലവി ശർമ്മ തുടങ്ങിയവർ ക്ളാസെടുത്തു.മികച്ച പ്രിൻസിപ്പലിനുള്ള പുരസ്‌കാരം കൊല്ലം നാഷണൽ പബ്ളിക് വിദ്യാലയത്തിലെ നസിം സെയിൻ സി.ഇ.ഐ.ആർ സ്ഥാപകനും വേദം ഹാൻഡ്‌റൈറ്റിംഗ് ഡയറക്ടറുമായ ഡോ. ശ്രീസൻ ഗോപിനാഥനിൽ നിന്ന് സ്വീകരിച്ചു.തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്കൊപ്പം നവജീവൻ ബഥനി വിദ്യാലയ പ്രിൻസിപ്പൽ ഷഹ്ന രഞ്ജിത്ത്,സി.ഇ.ഐ.ആർ ജനറൽ കൺവീനർ ശാലിനി നായർ തുടങ്ങിയവരും പങ്കെടുത്തു.