വക്കം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അടച്ച വഴികൾ തുറന്ന് കൊടുക്കണമെന്ന് സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. തലമുറകളായി നാട്ടുകാർ ഉപയോഗിച്ച് വന്ന വഴികളാണ് രണ്ടാഴ്ച മുൻപ് ഒരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടിയത്. പലരുടെയും വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്തവിധം വീടുകളിൽ അകപ്പെട്ടിരിക്കുകയാണ്. സബ് ട്രഷറി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ വഴികളിലാണ് പ്രവർത്തിക്കുന്നത്. വഴി അടഞ്ഞ തോടെ പെൻഷകാരും ബുദ്ധിമുട്ടിലായി. വി. ശശി എം.എൽ.എ റെയിൽവേ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് തുറന്നു കൊടുക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.എത്രയും വേഗം അടച്ച വഴികൾ പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി ഷിബു കടയ്ക്കാവൂർ ആവശ്യപ്പെട്ടു.