
തിരുവനന്തപുരം: മെട്രോമാർട്ടും തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ എം.എസ്.എം.ഇ ദിനാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ കെ.എസ്.ഐ.ഡി.സി. - മെട്രോ എം.എസ്.എം.ഇ. ബിസിനസ് എക്സലൻസ് പുരസ്‌കാരം കേരള ഹാൻഡി ക്രാഫ്ട് നേടി.തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹാൻഡിക്രാഫ്ടിനു വേണ്ടി മാനേജിംഗ് ഡയറക്ടർ കോട്ടുകാൽ കൃഷ്ണകുമാർ മന്ത്രി ആന്റണി രാജുവിൽ നിന്നും ഏറ്റുവാങ്ങി. മന്ത്രിമാരായ അബ്ദു റഹ്മാൻ,അഡ്വ.കെ.രാജൻ,അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ, എൻ.എസ്.ഐ.സി ചീഫ് മാനേജർ ഡി.പോൾ ബ്രൈറ്റ് സിംഗ്,തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്,കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ്,സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം രക്ഷാധികാരി ചന്ദ്രസേനൻ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സെക്രട്ടറി മനോജ് ബാബു, കേരള ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശിശുപാലൻ, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ തുടങ്ങിയവർ പങ്കെടുത്തു.