milma

ആര്യനാട്:കേരളത്തിൽ ക്ഷീര സംഘങ്ങൾ നാടിന്റെ നട്ടെല്ലാണെന്ന് മന്ത്രി ചിഞ്ചുറാണി.ആര്യനാട് കച്ചേരിനടയിൽ മിൽമ പാർലർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ അഞ്ചു വർഷം ഒട്ടേറെ മാറ്റമാണ് ഉണ്ടായത്.അതുകൊണ്ടാണ് സർക്കാർ പാൽ,മുട്ട,മാംസം പച്ചക്കറി ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നത്.പശുഗ്രാമം പദ്ധതി വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും സ്വകാര്യ പാൽ ഉത്പാദകരെ കൊണ്ടുവന്ന് ക്ഷീര മേഖല വികസിപ്പിക്കാൻ ആലോചനയുണ്ടന്നും മന്ത്രി പറഞ്ഞു.

അഡ്വ.ജി.സ്റ്റീഫൻഎം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചൂഴ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു,വി.പി.ഉണ്ണികൃഷ്ണൻ,എൻ.ഭാസുരാംഗൻ, എസ്.ഇന്ദുലേഖ,വി.വിജുമോഹൻ, എ.മിനി,എ.ഷീജ,കെ.ഹരിസുതൻ,എ.എം.ഷാജി,റ്റി.സുനിൽകുമാർ,വി.രമേശ്,എം.എൽ.കിഷോർ,മോളി,അനീഷ്,ഡോ.ജി.ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.