passenger-memu

തിരുവനന്തപുരം: കൊവിഡ് കാലത്ത് നിറുത്തിവച്ചിരുന്ന എല്ലാ പാസഞ്ചർ, മെമു സർവീസുകളും അടുത്തമാസത്തോടെ അൺറിസർവ്ഡ് എക്സ്‌പ്രസ്, അല്ലെങ്കിൽ പാസഞ്ചർ എക്സ്‌പ്രസ് എന്ന പുതിയ പേരിൽ പുനഃരാരംഭിക്കും. എക്സ്‌പ്രസ് നിരക്കായതിനാൽ കുറഞ്ഞ ടിക്കറ്റ് വില 30 രൂപയായിരിക്കും.

സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. കൗണ്ടറുകളിൽ നിന്ന് തത്സമയം ടിക്കറ്റ് ലഭിക്കും. ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ച് റിസർവേഷൻ പൂർണമായും പിൻവലിക്കും. ഇൗ ട്രെയിനുകളിലെ ഡീ റിസർവ്ഡ് കോച്ചുകളും ജനറൽ ടിക്കറ്റ് യാത്രക്കാർക്കായി നൽകും.

കൊച്ചുവേളി ഭാവ്നഗർ എക്സ്‌പ്രസ്, എറണാകുളം–നിസാമുദ്ദീൻ മംഗള, തിരുവനന്തപുരം–ലോകമാന്യതിലക് നേത്രാവതി, കൊച്ചുവേളി–ലോകമാന്യതിലക് ബൈവീക്ക്ലി എന്നിവ ജൂൺ 30 മുതലും എറണാകുളം–ഓഖ, കൊച്ചുവേളി–ഋഷികേശ് എന്നിവ ജൂലായ് ഒന്നുമുതലും എറണാകുളം–പൂനെ, തിരുവനന്തപുരം–വെരാവൽ എക്സ്‌പ്രസ് എന്നിവ ജൂലായ് നാലു മുതലും നാഗർകോവിൽ–ഗാന്ധിധാം എക്സ്‌പ്രസ് ജൂലായ് അഞ്ച് മുതലും കൊച്ചുവേളി–അമൃത്സർ എക്സ്‌പ്രസ് ജൂലായ് ആറുമുതലും ഡീസർവ്ഡ് കോച്ചുകൾ തുടങ്ങും.

ഷൊർണൂരിൽ നിന്ന് രാത്രി 10.10നുള്ള തൃശ്ശൂർ പാസഞ്ചർ, ഷൊർണൂരിൽ നിന്ന് രാത്രി 9നുള്ള നിലമ്പൂർ പാസഞ്ചർ, എന്നിവ ജൂലായ് 3നും തൃശൂരിൽ നിന്ന് രാവിലെ 6.35നുള്ള കണ്ണൂർ പാസഞ്ചർ, കണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 3.10നുള്ള ഷൊർണൂർ പാസഞ്ചർ എന്നിവ ജൂലായ് നാലുമുതലും തുടങ്ങും.

ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ കൊല്ലത്തുനിന്ന് രാവിലെ 8.20നുള്ള കോട്ടയം വഴിയുള്ള എറണാകുളം മെമു, എറണാകുളത്തു നിന്ന് രാത്രി 8.10ന് ആലപ്പുഴ വഴിയുള്ള കൊല്ലം മെമു, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കൊല്ലത്തുനിന്ന് രാവിലെ 9.05നുളള ആലപ്പുഴ മെമു, ആലപ്പുഴയിൽ നിന്ന് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.50നുള്ള കൊല്ലം മെമു എന്നിവയും നാഗർകോവിലിൽ നിന്ന് രാവിലെ 7.55നുള്ള കൊച്ചുവേളി പാസഞ്ചറും കൊച്ചുവേളിയിൽ നിന്ന് ഉച്ചയ്ക്ക് 1.40നുള്ള നാഗർകോവിൽ പാസഞ്ചറും ജൂലായ് 11നും തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ കൊല്ലത്തുനിന്ന് രാവിലെ 8.20ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമു ജൂലായ് 12 മുതലും ഷൊർണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 12നുള്ള തൃശ്ശൂർ പാസഞ്ചർ എക്സ്‌പ്രസ്, തൃശ്ശൂരിൽ നിന്ന് വൈകിട്ട് 5.35നുള്ള കോഴിക്കോട് പാസഞ്ചർ എക്സ്‌പ്രസ് എന്നിവ ജൂലായ് 25 മുതലും എറണാകുളത്തുനിന്ന് കോട്ടയം വഴി തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45നുള്ള കൊല്ലം മെമു, കോഴിക്കോട് നിന്ന് രാവിലെ 7.30നുള്ള ഷൊർണ്ണൂർ പാസഞ്ചർ, ഷൊർണ്ണൂരിൽ നിന്ന് വൈകിട്ട് 5.45നുള്ള കോഴിക്കോട് പാസഞ്ചർ എന്നിവ ജൂലായ് 26നും, കൊല്ലത്തുനിന്ന് ആലപ്പുഴ വഴി ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.15നുള്ള എറണാകുളം മെമു, കോഴിക്കോട്ടുനിന്ന് രാവിലെ 5.20നുള്ള ഷൊർണ്ണൂർ പാസഞ്ചർ എന്നിവ ജൂലായ് 27 മുതലും എറണാകുളത്തുനിന്ന് കോട്ടയം വഴി ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറിനുള്ള കൊല്ലം മെമു, കൊല്ലത്ത് നിന്ന് കോട്ടയം വഴി ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 11നുള്ള എറണാകുളം മെമു എന്നിവ ജൂലായ് 28 മുതലും കൊല്ലത്തുനിന്ന് വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 11.35നുള്ള കന്യാകുമാരി മെമു, കന്യാകുമാരിയിൽ നിന്ന് വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4.05നുള്ള കൊല്ലം മെമു എന്നിവ ജൂലായ് 31 മുതലും സർവീസ് തുടങ്ങും.