ബാലരാമപുരം: വണ്ടന്നൂർ തേവരക്കോട് പഞ്ചമിദേവീ തമ്പുരാൻ ക്ഷേത്രത്തിൽ 11-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ജൂലായ് 1ന് ആരംഭിച്ച് 3ന് സമാപിക്കും. ജൂലായ് 1ന് രാവിലെ 6ന് മഹാഗണപതിഹോമം,​ 8.30ന് കുങ്കുമാഭിഷേകം,​ ഉച്ചയ്ക്ക് 12ന് ഉത്സവസദ്യ,​ വൈകിട്ട് 5ന് ഐശ്വര്യപൂജ,​ വൈകിട്ട് 6.30ന് ദീപാരാധന,​ 7.15ന് പുഷ്പാഭിഷേകം,​ 2ന് രാവിലെ 8.30ന് കലശാഭിഷേകം,​ 9ന് കുങ്കുമാഭിഷേകം,​ 10ന് ആയില്യപൂജ,​ നാഗരൂട്ട്,​ ഉച്ചയ്ക്ക് 12ന് ഉത്സവസദ്യ,​ 3ന് രാവിലെ 9ന് കുങ്കുമാഭിഷേകം,​ 10നും 10.30നും മദ്ധ്യേ സമൂഹപൊങ്കാല,​ 12ന് പൊങ്കാല നിവേദ്യം,​ 12.15ന് പുരസ്കാര വിതരണം.