pic1

നാഗർകോവിൽ: രാജാക്കമങ്കലത്തിൽ 1.150 ഗ്രാം കഞ്ചാവും ഒരു ബൈക്കും വേയിംഗ് മെഷിനുമായി മൂന്ന് പേർ അറസ്റ്റിൽ. പൊലിക്കര സ്വദേശി ഗ്രിട്ടോയുടെ മകൻ ഫ്രടോലിൻ (21), കുരുഷടി സ്വദേശി സുന്തറിന്റെ മകൻ ആന്റോ ലിബിൻ (21), ചേട്ടിക്കുളം സ്വദേശി കാർത്തിക് (18) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു സംഭവം. ഐ.ജിയുടെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ മുത്തുകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. രാജാക്കമങ്കലത്തിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.