തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് അറിയിച്ചു. ആകാശം കാർമേഘാവൃതമാകുമ്പോൾ തന്നെ മുൻകരുതലെടുക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ലെന്ന് കരുതി അനാസ്ഥ കാട്ടരുതെന്നും ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചു.