vld-2

വെള്ളറട: അമിത വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുകാൽ വൈദ്യുതി സെക്ഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ മണ്ഡലം പ്രസിഡന്റ് അഡ്വ: മഞ്ചവിളാകം പ്രദീപ് ഉദ്ഘാടനം ചെയ്തു. സജി വർണ, അരുവിയോട് സജി, എസ്.വി. ശ്രീജേഷ്, ചിമ്മിണ്ടി രാജൻ, കോട്ടയ്ക്കൽ അഭിലാഷ്, ചെറിയകൊല്ല പ്രദീപ്, വിഭിന്നർ, മുരളി, തങ്കച്ചൻ സന്തോഷ്, കൃഷ്ണ കുമാർ, ഹരി തുടങ്ങിയവർ സംസാരിച്ചു.