chief-minister

തിരുവനന്തപുരം: ഇസ്ഹാൻ ജാഫ്രിയുടെ വിധവ സാഖിയ ജാഫ്രിയുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ വാക്പോര് ഇന്നലെയും നിയമസഭയിൽ ഉയർന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ കൂപമണ്ഡൂക പ്രയോഗമാണ്

ഇതിന് കാരണമായത്.

സാഖിയാ ജാഫ്രിയുടെ നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകിയില്ലെന്നും ദുഃഖിതയായ അവരെ അവിടെ പോയി കോൺഗ്രസ് അദ്ധ്യക്ഷ കണ്ടില്ലെന്നുമാണ് താൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി കൂപമണ്ഡൂകത്തെപ്പോലെയാകരുതെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശത്തിന് മറുപടിയായി ഡോ: കെ.ടി. ജലീലാണ് വിഷയം ഉയർത്തിക്കാട്ടിയത്. മുഖ്യമന്ത്രിയെ ഇത്തരത്തിൽ വ്യക്തിപരമായി അപമാനിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ വാക്കിന്റെ വിശാലമായ അർത്ഥമാണ് ഉദ്ദേശിച്ചതെന്ന് സതീശൻ വിശദീകരിച്ചു. കൂപമണ്ഡൂകം എന്നത് കൊണ്ട് ഉദ്ദേശിച്ചത് കിണറ്റിലെ തവളയെന്നല്ല, ഇടുങ്ങിയ ചിന്താഗതി മുഖ്യമന്ത്രിയെപ്പോലെ ഒരാൾക്ക് പാടില്ലെന്നാണെന്നാണെന്ന് സതീശൻ പറഞ്ഞു.
ഇതിനാണ് മുഖ്യമന്ത്രി വിശദീകരണവുമായി എത്തിയത്.

സോണിയാ ഗാന്ധി അവരെ നേരിട്ട് കണ്ടില്ലെന്നും നിയമപോരാട്ടത്തിന് വേണ്ട പിന്തുണ നൽകിയില്ലെന്നും പറഞ്ഞത് താനല്ല, അന്ന് അവിടെ എ.ഡി.ജി.പിയായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ പുസ്തകത്തിലാണെന്ന്

മുഖ്യമന്ത്രി വിശദീകരിച്ചു.സാഖിയയും താനും സർക്യൂട്ട് ഹൗസിൽ പോയി സോണിയാ ഗാന്ധിയെ കണ്ടെന്നാണ് ശ്രീകുമാർ പറഞ്ഞത്.

എന്നാൽ , കലാപാന്തരീക്ഷമായതിനാൽ അവരുടെ വീട്ടിലോട്ട് പോകാൻ കഴിയാത്തതിനാലാണ് വിളിച്ചുവരുത്തിയതെന്ന് സതീശൻ മറുപടി നൽകി. അതംഗീകരിച്ച മുഖ്യമന്തി ഈ വിഷയത്തിൽ സാഖിയയുടെ മകൻ തൻവീറിന് ആർ.ബി. ശ്രീകുമാർ അയച്ച ഇമെയിൽ മറുപടി വായിച്ചു. നീതിക്കായുള്ള സാഖിയയുടെ പോരാട്ടത്തെ എങ്ങനെ സഹായിച്ചുവെന്നതാണ് പ്രശ്നം. പ്രതിപക്ഷ നേതാവ് കൂപത്തിലെ മണ്ഡൂകമല്ല, കണ്ണു കെട്ടി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മ​ക​ളെ​പ്പ​റ്റി​ ​പ​റ​ഞ്ഞ​ ​‌​കു​ഴ​ൽ​നാ​ട​നോ​ട്
പൊ​ട്ടി​ത്തെ​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി

സ്വ​പ്ന​യെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​നി​യ​മി​ച്ച​ ​പ്രൈ​സ് ​വാ​ട്ട​ർ​ ​ഹൗ​സ് ​കൂ​പ്പേ​ഴ്സി​ന്റെ​ ​ഡ​യ​റ​ക്ട​ർ​ ​ജെ​യ്ക് ​ബാ​ല​കു​മാ​ർ​ ​ത​നി​ക്ക് ​മെ​ന്റ​റെ​പ്പോ​ലെ​ ​(​മാ​ർ​ഗ്ഗ​ദ​ർ​ശി​)​ ​ആ​ണെ​ന്ന് ​എ​ക്സാ​ ​ലോ​ജി​ക് ​ക​മ്പ​നി​യു​ടെ​ ​വെ​ബ്സൈ​റ്റി​ൽ​ ​മ​ക​ൾ​ ​വീ​ണ​ ​കു​റി​ച്ചി​രു​ന്ന​താ​യി​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​ച​ർ​ച്ച​യ്ക്കി​ടെ​ ​ആ​രോ​പി​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക്ഷു​ഭി​ത​നാ​ക്കി.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ​ ​ഈ​ ​വെ​ബ്സൈ​റ്റ് ​അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നും​ ​കു​ഴ​ൽ​നാ​ട​ൻ​ ​പ​റ​ഞ്ഞു.​ ​വീ​ണ്ടും​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ​ ​ബാ​ല​കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള​ ​വാ​ക്യ​ങ്ങ​ൾ​ ​മാ​റ്റി.​ ​എ​ന്ത് ​മ​റ​യ്ക്കാ​നാ​ണ് ​ഈ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ച്ച​ത്.​ ​മെ​ന്റ​റെ​പ്പോ​ലെ​യെ​ന്ന് ​മ​ക​ൾ​ ​പ​റ​ഞ്ഞ​ ​കാ​ര്യം​ ​നി​ഷേ​ധി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ഴി​യു​മോ​?​ ​കു​ഴ​ൽ​നാ​ട​ൻ​ ​ചോ​ദി​ച്ചു.
'​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ന്റെ​ ​വി​ചാ​രം​ ​എ​ങ്ങ​നെ​യും​ ​ത​ട്ടി​ക്ക​ള​യാ​മെ​ന്നാ​ണ്.​ ​അ​തി​നു​ ​വേ​റെ​ ​ആ​ളെ​ ​നോ​ക്ക​ണം.​ ​എ​ന്താ​ ​നി​ങ്ങ​ൾ​ ​വി​ചാ​രി​ച്ച​ത് ​?​ ​മ​ക​ളെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞാ​ൽ​ ​ഞാ​ന​ങ്ങ് ​കി​ടു​ങ്ങി​പ്പോ​കു​മെ​ന്നോ​?​ ​പ​ച്ച​ക്ക​ള്ള​മാ​ണ് ​നി​ങ്ങ​ൾ​ ​പ​റ​ഞ്ഞ​ത്.​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​വ്യ​ക്തി​യെ​യും​ ​എ​ന്റെ​ ​മ​ക​ൾ​ ​മെ​ന്റ​റാ​യി​ട്ട് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഇ​ങ്ങ​നെ​ ​സ​ത്യ​വി​രു​ദ്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ളാ​ണോ​ ​അ​വ​ത​രി​പ്പി​ക്കു​ക​?​ ​ആ​ളു​ക​ളെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​എ​ന്തും​ ​പ​റ​യാ​മെ​ന്ന​ ​സ്ഥി​തി​യു​ണ്ടാ​ക​രു​ത്.​ ​അ​സം​ബ​ന്ധ​ങ്ങ​ൾ​ ​വി​ളി​ച്ചു​പ​റ​യ​രു​ത്.​ ​വേ​ണ്ടാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​നാ​ണോ​ ​ഈ​ ​സ​ഭാ
വേ​ദി​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്?​ ​രാ​ഷ്ട്രീ​യ​മാ​യി​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യ​ണം.​ ​ഞ​ങ്ങ​ളു​ടെ​ ​ഭാ​ഗ​ത്തു
തെ​​​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ​ ​പ​റ​യ​ണം.​ ​വീ​ട്ടി​ൽ​ ​ക​ഴി​യു​ന്ന​വ​രെ​ ​ആ​ക്ഷേ​പി​ക്കു​ന്ന​താ​ണോ​ ​സം​സ്‌​കാ​രം​?​-​ ​മു​ഖ്യ​മ​ന്ത്രി​ ​ചോ​ദി​ച്ചു.
മു​ഖ്യ​മ​ന്ത്രി​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​കു​ഴ​ൽ​നാ​ട​ൻ​ ​അ​നു​മ​തി​ ​തേ​ടി​യെ​ങ്കിലും​ ​സ്പീ​ക്കർ
അ​നു​വ​ദി​ച്ചി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൾ​ക്കെ​തി​രെ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​പി​ന്നീ​ട് ​പ്ര​തി​ക​രി​ച്ചു.