
ബാലരാമപുരം : പള്ളിച്ചൽ നരുവാമൂട് ആയുഷ് ആയുർവേദ എൻ.എച്ച് .എം.പി എച്ച്.സിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.പരുത്തൻപാറ എസ്.എ.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നടന്ന ബോധവത്കരണ ക്ലാസ് പള്ളിച്ചൽ പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ കെ.രാകേഷിന്റെ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ബിന്ദു ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.സ്മിത.എസ്.ശിവൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ മിഥുൻ.എച്ച് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് നന്ദിയും പറഞ്ഞു.