തിരുവനന്തപുരം: ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ (എ.കെ.സി.എ) ജില്ലാ സമ്മേളനം നാളെ സ്റ്റാച്യുവിലെ ജോയിന്റ് കൗൺസിൽ ഹാളിൽ ചേരും. രാവിലെ കാറ്ററേഴ്സ് മീറ്റും ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനവും നടക്കും. കാറ്ററേഴ്സ് മീറ്റ് സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി. സുനുകുമാർ, ട്രഷറർ ടി.കെ. രാധാകൃഷ്ണൻ, ജിബിൻ പീറ്റർ, കെ.കെ. കബീർ, ബാദുഷ കടലുണ്ടി, വി.കെ. വർഗീസ്, ഏലിയാസ് കുട്ടി എന്നിവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് വി.എസ്. മാത്യു അദ്ധ്യക്ഷത വഹിക്കും.

വൈകിട്ട് 5.30 ന് കുടുംബസംഗമം ഭക്ഷ്യ,​ സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ വി. ജോയി,​ എ. വിൻസെന്റ്,​ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുക്കും. കാറ്രറിംഗ് വ്യവസായ പ്രദർശനവും നടക്കും.

കൊടിമര ജാഥയ്ക്ക് അശോക് കൃഷ്ണ, പ്രദീപ് കുമാർ, സുരേഷ് കുമാർ എന്നിവരും പ്രചരണ ജാഥകൾക്ക് കെ.ജി. സുധാകരൻ, ബിജു കേളമംഗലം, അനിൽകുമാർ,​ കെ.കെ. കബീർ, ഗോപാലകൃഷ്ണൻ, റാസിഖ് എന്നിവരും നേതൃത്വം നല്കും. 4000 കോടിയോളം രൂപ വാർഷിക വിറ്റുവരവുള്ള മേഖല,​ അസംസ്കൃത വസ്തുക്കളുടെയും പാചക വാതകത്തിന്റെയും മറ്റും വിലവർദ്ധന മൂലം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.