
വർക്കല : ശിവഗിരി ശ്രീനാരായണ കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം നടത്തി. 2019 മുതൽ 2022 വരെ മലയാള വകുപ്പിൽ പാഠ്യ പാഠ്യേതര തലത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെയും മികവു നേടിയ അദ്ധ്യാപകരെയുമാണ് അനുമോദിച്ചത്.എൻ.എൻ ട്രസ്റ്റ് റിസർച്ച് ഓഫീസർ ഡോ.ആർ.രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത അധ്യക്ഷത വഹിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം മുഖ്യ പ്രഭാഷണം നടത്തി.ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.എസ്.സോജു,എസ്.എൻ.ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ടി.സനൽകുമാർ,സെനറ്റ് മെമ്പർ ഡോ.ജി.എസ്.ബബിത,പി.ടി.എ വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ,ഡോ.എസ്.ഹേനലാൽ എന്നിവർ സംസാരിച്ചു.പി.കെ.സുമേഷ് നന്ദി പറഞ്ഞു.