കാട്ടാക്കട:മൈലോട്ടുമൂഴി മുതിയാവിള ചെമ്പകത്തിൻമ്മൂട് മഹാഗണപതീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജൂലായ് രണ്ട് മുതൽ 4 വരെ നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് മൈലോട്ടുമൂഴി ശ്രീകണ്ഠനും സെക്രട്ടറി എസ്.സുരേഷ് കുമാറും അറിയിച്ചു.രണ്ടിന് രാവിലെ 5.30ന് മഹാഗണപതിഹോമം,മൃത്യുഞ്ജയ ഹോമം,7.30ന് പ്രഭാത ഭക്ഷണം,ഉച്ചയ്ക്ക് 12ന് അന്നദാനം.വൈകിട്ട് 5ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കാട്ടാക്കട ഡി.വൈ.എസ്.പി കെ.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും.പങ്കജ കസ്തൂരി എം.ഡി മുഖ്യാതിഥിതിയായി പങ്കെടുക്കും.രാത്രി 7ന് ഭക്തിഗാന സുധ.3ന് രാവിലെ 6ന് ഗണപതിഹോമം.7.30ന് പ്രഭാത ഭക്ഷണം.ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകിട്ട് 5ന് ഐശ്വര്യപൂജ.രാത്രി 8ന് കോമഡി ഷോ.4ന് രാവിലെ 7ന് ഗണപതിഹോമം.7.30ന് പ്രഭാത ഭക്ഷണം.8.30ന് വാർഷിക കലശാഭിഷേകം.9ന് പൊങ്കാല.ഉച്ചയ്ക്ക് 12.30ന് ഉത്സവ സദ്യ.വൈകിട്ട് മൂന്നിന് ഘോഷയാത്ര.6.30ന് പുഷ്പാഭിഷേകം.7.30ന് കരിമരുന്ന് പ്രയോഗം.8.30ന് ഗാനമേള.