
പടിഞ്ഞാറേ കല്ലട: മീനെടുക്കാൻ നീണ്ടകരയിലേക്കുപോയ പിക്കപ്പ് വാൻ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കുണ്ടറ നെടുമ്പായിക്കുളം ജെ.ബി ഭവനിൽ ജോൺസണാണ് (70) മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആറോടെ ശാസ്താംകോട്ടയ്ക്ക് സമീപം ആദിക്കാട്ട് മുക്കിലായിരുന്നു അപകടം.
കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റിയായിരുന്ന ജോൺസൺ ചായ കുടിക്കാൻ നടന്നുപോകുമ്പോഴായിരുന്നു വാഹനം ഇടിച്ച് തെറിപ്പിച്ചത്. വാഹനം നിറുത്താതെ പോയി. ജോൺസനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.