kerala-assembly

തിരുവനന്തപുരം: ഇന്നും വെള്ളിയാഴ്ചയും നിയമസഭ സമ്മേളിക്കില്ല. അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസ മേനോന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കക്ഷിഭേദമെന്യേ വിവിധ നേതാക്കൾ രാവിലെ പോകുന്ന സാഹചര്യത്തിലാണ് ഇന്നത്തെ സമ്മേളനം ഒഴിവാക്കാൻ അടിയന്തരമായി ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് ഉച്ചയ്ക്ക് ശേഷം വോട്ടഭ്യർത്ഥിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് എം.എൽ.എമാരുമായും എം.പിമാരുമായും കൂടിക്കാഴ്ച നടത്തും.

രാഹുൽ ഗാന്ധി എം.പി വയനാട് സന്ദർശനത്തിനായി നാളെ എത്തുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്ക് അവിടെ പോകേണ്ടതിനാലാണ് വെള്ളിയാഴ്ച സഭയ്ക്ക് അവധി നൽകിയത്.