p

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം.എ ഇംഗ്ലീഷ് (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് എട്ടുവരെ അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ ബി.ടെക്., ഡിസംബർ 2021 (2008 & 2013 സ്‌കീം) ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ 30 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലും മെക്കാനിക്കൽ ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ ജൂലായ് 5 ന് കൊല്ലം വടക്കേവിള യൂനസ് കോളേജ് ഒഫ് എൻജിനിയറിംഗിലും നടത്തും.


നാലാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി കോം. (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലായ് 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

ഒന്ന്, ആറ് സെമസ്​റ്റർ ബി.എസ്‌സി. സി.ബി.സി.എസ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 29 മുതൽ ജൂലായ് 8 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബി.എസ്‌സി റീവാല്യുവേഷൻ സെക്‌ഷനിൽ (ഇ.ജെ രണ്ട്) ഹാജരാകണം.

മൂന്നാം സെമസ്​റ്റർ ഇന്റഗ്റേ​റ്റഡ് എൽ എൽ.ബി., രണ്ടാം സെമസ്​റ്റർ യൂണി​റ്ററി എൽ എൽ.ബി. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 29, 30, ജൂലായ് ഒന്ന് തീയതികളിൽ ഇ.ജെ പത്ത് സെക്ഷനിൽ ഹാജരാകണം.

ആറാം സെമസ്​റ്റർ ബി.എ. (സി.ബി.സി.എസ് ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 28 മുതൽ ജൂലായ് ഏഴ് വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബി.എ റീവാല്യുവേഷൻ സെക്‌ഷനിൽ (ഇ.ജെ അഞ്ച്) ഹാജരാകണം.