പോത്തൻകോട്: വയനാട്ടിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക, പോത്തൻകോട് പൊലീസിന്റെ ഇരട്ടനീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് ജംഗ്ഷനിൽ പ്രതിഷേധ ധർണയും പ്രകടനവും നടത്തി.
മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്‌ണപിള്ള ധർണ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് പ്രസിഡന്റ് വെമ്പായം മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.എം.എ. വാഹിദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ അഡ്വ.എം. മുനീർ, അഡ്വ. വെമ്പായം അനിൽകുമാർ, അഡ്വ. തേക്കട അനിൽകുമാർ, കല്ലയം സുകു, വട്ടപ്പാറ ചന്ദ്രൻ, കൊയ്‌ത്തൂർക്കോണം സുന്ദരൻ, നെട്ടറചിറ ജയൻ, നേതാക്കളായ അഡ്വ. അരുൺകുമാർ, അഡ്വ. അനസ്, അഡ്വ. മഹേഷ് ചന്ദ്രൻ, ബാഹുൽകൃഷ്‌ണ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.