nemom

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേമം യൂണിയൻ തല നേതൃയോഗം യൂണിയൻ മന്ദിരത്തിൽ യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ അശോക് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ സംഘടനാ സന്ദേശം നൽകി. ജില്ലാ സമ്മേളനത്തിന് മുമ്പ് യൂണിയൻ സമ്മേളനം നടത്താനും യൂണിയനിലെ എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാനും നേതൃയോഗങ്ങൾ ചേർന്ന് ശാഖ,​ യൂണിയൻ തലത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഊരൂട്ടമ്പലം ജയചന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗം മോഹനൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സുമേഷ് അരുവിപ്പുറം, ഷിനു പാറശാല എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സുമേഷ് റസൽപുരം സ്വാഗതവും യൂണിയൻ കൗൺസിലർ ഷാജി നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നേമം യൂണിയൻ തല നേതൃയോഗം യൂണിയൻ മന്ദിരത്തിൽ യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു