
മലയിൻകീഴ് : അഗ്നിപഥ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി മലയിൻകീഴിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം കെ.പി.സി.സി നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ബാബുകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ബി.ആർ.എം.ഷഫീർ,അഡ്വ.ആർ.വി.രാജേഷ്,സുബ്രഹ്മണ്യപിള്ള,എം.ആർ.ബൈജു, നരുവാമൂട് ജോയ്,അഡ്വ.ആർ.ആർ.സഞ്ജയ് കുമാർ,പേയാട് ശശി,വണ്ടന്നൂർ സദാശിവൻ,നടുക്കാട് അനിൽ,വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.