തിരുവനന്തപുരം: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ നശാമുക്ത് പദ്ധതിയുടെ ഭാഗമായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നാഷണൽ സർവീസ് സ്‌കീം, ആന്റി നാർക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, സൈക്കിൾ റാലി, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു.

പ്രശസ്‌ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫാ.​വി.വൈ. ദാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിലെ ഡോക്ടർ പ്രണവ് ബോധവത്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ സാമൂഹ്യനീതി വകുപ്പിലെ ജില്ലാ ഓഫീസർ എം. ഷൈനിമോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിതകുമാരി, ആന്റി നാർക്കോ ക്ലബ് കോ ഓർഡിനേറ്റർ ഡോ. പ്രീയ സുബോജ്, വോളന്റിയർ സെക്രട്ടറി വർണ ശങ്കർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ഫാ. ഷിബു ജോസഫ്, എൻ.എസ്.എസ് വോളന്റിയർമാർ, മറ്റ് വിദ്യാർത്ഥികൾ,​ അദ്ധ്യാപകർ,​ അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.